Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaudiArabiaRefuelling

ഹൂ​തി ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ സൗ​ദി​ക്ക് വ്യോ​മ​സൈ​നി​ക സ​ഹാ​യം ന​ൽ​കാ​ൻ ത​യ്യാ​റെ​ന്ന് ബ്രി​ട്ട​ൻ 

ല​ണ്ട​ൻ: ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി അ​റേ​ബ്യ​യ്ക്ക് നി​യ​ന്ത്രി​ത വ്യോ​മ​സൈ​നി​ക സ​ഹാ​യം ന​ൽ​കാ​ൻ സ​മ്മ​തി​ച്ച് ബ്രി​ട്ട​ൻ. സൗ​ദി പോ​ർ​വി​മാ​ന​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​കാ​ശ​ത്തു​വെ​ച്ച് ഇ​ന്ധ​നം നി​റ​യ്ക്കാ​നു​ള്ള  'വോ​യേ​ജ​ർ'​വി​മാ​നം വി​ട്ടു​ന​ൽ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡി ബ​ർ​ണാം അ​റി​യി​ച്ചു. യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്രാ​ദേ​ശി​ക സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ആ​ഗോ​ള വ്യാ​പാ​ര-​ഇ​ന്ധ​ന പാ​ത​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് യു​കെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​സേ​വ​നം ഏ​താ​നും ആ​ഴ്ച​ക​ൾ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​മെ​ങ്കി​ലും സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

സെ​പ്റ്റം​ബ​ർ അ​വ​സാ​ന വാ​ര​ത്തോ​ടെ റി​യാ​ദി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ചെ​ങ്ക​ട​ൽ തീ​ര​ത്തെ സൗ​ദി എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കും നേ​രെ ഹൂ​തി​ക​ൾ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​രു​ന്നു. ഇതിന് പുറമേ സൗദിയിലെ തീർഥാടന കേന്ദ്രമായ മക്കയിലും ഡ്രോൺ ആക്രമണത്തെ തുടർന്ന് അപകട അലർട്ടുകൾ നൽകിയ സാഹചര്യത്തിലാണ് സൗദി ഇസ്രയേലിന്‍റെ സഹായം തേ‌ടിയത്. 

ഈ സാഹചര്യത്തിലാണ് തങ്ങളുടെ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​യാ​യ സൗ​ദി​യു​ടെ പ്ര​തി​രോ​ധ അ​ഭ്യ​ർ​ഥ​ന​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ ബ്രി​ട്ട​ൻ ത​യാ​റായത്. യുകെ നേ​ര​ത്തെ ത​ന്നെ സൗ​ദി അ​റേ​ബ്യ​യ്ക്ക് പ്ര​തി​രോ​ധ​ത്തി​നാ​യി 'സ്കൈ ​സാ​ബ്രേ' എ​യ​ർ ഡി​ഫ​ൻ​സ് സി​സ്റ്റം വി​ന്യ​സി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. 

Latest News

Corehub Up